Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arya Rajendran

ആ​ര്യ രാ​ജേ​ന്ദ്ര​നു​മാ​യി വാ​ക്കു​ത​ർ​ക്കം: ജോ​ലി തെ​റി​ച്ച യ​ദു​വി​ന് ഡ്രൈവറായി താ​ത്കാ​ലി​ക നിയമനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ൻ മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​നു​​​മാ​​​യി റോ​​​ഡി​​​ൽ ​വാ​​​ക്കു​​​ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ താ​​​ത്കാ​​​ലി​​​ക ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട ഡ്രൈ​​​വ​​​ർ എ​​​ച്ച്.​​​എ​​​ൽ. യ​​​ദു​​​വി​​​ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഡ്രൈ​​​വ​​​റാ​​​യി താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം.

യ​​​ദു​​​വി​​​ന് ജോ​​​ലി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചാ​​​ണ്ടി ഉ​​​മ്മ​​​ൻ എം​​​എ​​​ൽ​​​എ സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന് ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് യ​​​ദു​​​വി​​​ന് നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​ത്.

2024 ഏ​​​പ്രി​​​ൽ 28ന് ​​​പാ​​​ള​​​യ​​​ത്ത് വ​​​ച്ചാ​​​ണ് ആ​​​ര്യയുമായി ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​ത്. മേ​​​യ​​​റാ​​​യി​​​രു​​​ന്ന ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​നും ഭ​​​ർ​​​ത്താ​​​വ് സ​​​ച്ചി​​​ൻ​​​ദേ​​​വ് എം​​​എ​​​ൽ​​​എ​​​യും സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​റി​​​നെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ഓ​​​വ​​​ർ​​​ടേ​​​ക്ക് ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​ത്.

കാ​​​ർ റോ​​​ഡി​​​നു കു​​​റു​​​കെ​​​യി​​​ട്ട് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ത​​​ട​​​ഞ്ഞ സം​​​ഭ​​​വം വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. കാ​​​റി​​​നെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ബ​​​സി​​​ന്‍റെ ഡ്രൈ​​​വ​​​ർ സീ​​​റ്റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന യ​​​ദു അ​​​ശ്ലീ​​​ല ആം​​​ഗ്യം കാ​​​ണി​​​ച്ചു എ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ര്യ​​​യു​​​ടെ ആ​​​രോ​​​പ​​​ണം.

ഇ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ആ​​​ര്യ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് യ​​​ദു​​​വി​​​ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ താ​​​ത്കാ​​​ലി​​​ക ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. ആ​​​ര്യ​​​ക്കെ​​​തി​​​രേ ഡ്യൂ​​​ട്ടി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും ബ​​​സ് ത​​​ട​​​ഞ്ഞ് യാ​​​ത്ര​​​ക്കാ​​​രെ വ​​​ഴി​​​യി​​​ൽ ഇ​​​റ​​​ക്കി​​​വി​​​ട്ടു​​​വെ​​​ന്നും കാ​​​ണി​​​ച്ച് യ​​​ദു​​​വും പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ല്ല.

പി​​​ന്നീ​​​ട് സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് കേ​​​സെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യ​​​ത്.

Kerala

പെ​രു​മാ​റ്റം ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി; ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് യ​ദു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ സി​പി​എ​മ്മി​ന്‍റെ പ​രാ​ജ​യം ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​നു​ള്ള മ​റു​പ​ടി​യെ​ന്ന് മു​ൻ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു.

"ത​ന്നെ​പ്പോ​ലെ​യു​ള്ള​വ​രോ​ടു​ള്ള പെ​രു​മാ​റ്റ​ങ്ങ​ൾ ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ജ​ന​ങ്ങ​ളെ ഒ​രു വി​ല​യി​ല്ലാ​തെ കാ​ണു​ന്ന സ്വ​ഭാ​വ​മാ​ണ് അ​വ​ർ​ക്ക്. അ​ന്ന് എ​ന്നോ​ട് കാ​ണി​ച്ച​ത് ക​ണ്ടി​ല്ലേ. മു​ന്നോ​ട്ട് പോ​കാ​ൻ അ​തി​ന് മാ​റ്റം​വ​ര​ണം. ഇ​വ​രു​ടെ പ്ര​വൃ​ത്തി​ക​ളി​ലും ധാ​ർ​ഷ്ട്യ​ത്തി​ലും ജ​ന​ങ്ങ​ൾ​ക്ക് അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നോ​ട് മാ​ത്ര​മ​ല്ല, മു​ൻ​പ് വേ​റൊ​രു സെ​ക്യൂ​രി​റ്റി​യോ​ടും മോ​ശ​മാ​യി പെ​രു​മാ​റി. ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ സ്വ​ഭാ​വം മ​ന​സി​ലാ​യി​ക്കാ​ണും. ആ ​കേ​സി​ൽ​നി​ന്നു​പോ​ലും പോ​ലീ​സ് അ​വ​രു​ടെ പേ​ര് ഒ​ഴി​വാ​ക്കി. എ​ന്നെ പി​ന്തു​ണ​യ്ക്കാ​ൻ ആ​രു​മി​ല്ലാ​യി​രു​ന്നു, വ​ട്ടം കൂ​ടി ആ​ക്ര​മി​ച്ചു. ഇ​പ്പോ​ഴും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​ക്കെ ന​ട​ക്കു​ന്നു​ണ്ട്.'

"അ​വ​സാ​ന​മാ​യി എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ കോ​ട​തി​യി​ൽ പോ​യി നീ​തി നേ​ടി​ക്കോ​ളൂ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ​ത്യം തെ​ളി​യി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി പോ​കും. എ​ന്‍റെ ഭാ​ഗ​ത്ത് ന്യാ​യ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ കോ​ട​തി മാ​ത്ര​മേ ഉ​ള്ളൂ. പോ​ലീ​സ് അ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് എ​ടു​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ എ​നി​ക്ക് വി​ശ്വാ​സ​മി​ല്ല'.- യ​ദു പ​റ​ഞ്ഞു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം; ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ കേ​സി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. മേ​യ​റു​ടെ സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ് മാ​ത്ര​മാ​ണ് കേ​സി​ൽ പ്ര​തി.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന യ​ദു ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി നേ​രി​ട്ട് കേ​സ് എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് കേ​സ് എ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

2024 ഏ​പ്രി​ല്‍ 27 ന് ​രാ​ത്രി 10ന് ​പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. മേ​യ​റും ഭ​ര്‍​ത്താ​വും അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​കാ​ര്യ വാ​ഹ​നം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​യു​ക​യും ഡ്രൈ​വ​റു​മാ​യി വാ​ക്കു ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ യ​ദു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ യ​ദു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് യ​ദു കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ആ​ര്യാ രാ​ജേ​ന്ദ്ര​നും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​ഞ്ഞു, അ​സ​ഭ്യം പ​റ​ഞ്ഞു, വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റി സ​ച്ചി​ൻ ദേ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളാ​ണ് യ​ദു ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, സ​ച്ചി​ൻ ദേ​വ്, ഇ​വ​രു​ടെ ബ​ന്ധു​വാ​യ സ്ത്രീ ​എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പോ​ലീ​സ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

 

 

Latest News

Corehub Up